സുൽത്താൻ ബത്തേരി: കോൺക്രീറ്റ് റോഡ്‌പൊട്ടി പൊളിഞ്ഞു, ഒപ്പം മണ്ണിടിഞ്ഞ് താണ് ഗർത്തവും രൂപപ്പെട്ടതോടെ യാത്രാദുരിതം പേറി പ്രദേശവാസികൾ. സുൽത്താൻ ബത്തേരി പഴേരി റോഡിൽ പുതുച്ചോലയിൽ നിന്ന് വയലിലൂടെ പണിയ ഊരിലേക്ക് എത്തുന്ന കോൺക്രീറ്റ് റോഡാണ് തകർന്നു കിടക്കുന്നത്. നാലുവർഷം മുമ്പാണ് കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്. നിർമ്മാണം കഴിഞ്ഞ് ദിവസങ്ങൾക്കകം റോഡിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി മെയിൻ റോഡിൽ നിന്നും കോൺക്രീറ്റ് റോഡ് ആരംഭിക്കുന്ന ഭാഗം പാടെ തകർന്നു കിടക്കുകയാണ്. വിണ്ടുകീറി പൊട്ടിപ്പൊളിഞ്ഞ റോഡിൽ അടിയിലെ മണ്ണിരുന്നു പോയി വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ മുപ്പതോളം വീട്ടുകാർ മെയിൻ റോഡിൽ എത്താൻ ഉപയോഗിക്കുന്ന ഏക റോഡു കൂടിയാണിത്. തകർന്ന റോഡ് നന്നാക്കാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നന്നാക്കാൻ നടപടിയായില്ല.
പുതുച്ചോല പണിയ ഊര് കോൺക്രീറ്റ് റോഡിൽ മണ്ണിരുന്നുണ്ടായ ഗർത്തം