 
കക്കട്ടിൽ: ആശ്രയ ചാരിറ്റബിൽ ട്രസ്റ്റും ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ആതുര സേവ കൈത്താങ്ങ് പദ്ധതി ഉദ്ഘാടനവും രണ്ടിന് രാവിലെ ഒമ്പതിന് കക്കട്ട് സിറ്റി സെന്ററിൽ നടക്കും. നാദാപുരം ഡിവൈ.എസ്.പി പി.പ്രമോദ് മെഡിക്കൽ ക്യാമ്പും കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത കൈത്താങ്ങ് പദ്ധതിയും ഉദ്ഘാടനം ചെയ്യും. കുന്നുമ്മൽ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട നിർധനരായ രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകുന്നതാണ് കൈത്താങ്ങ് പദ്ധതി. ആതുര സേവന രംഗത്തെ ദീർഘകാല സേവനത്തിന് ഡോ.പി.നാണുവിനെ ആദരിക്കും.