lockel
കലോത്സവ നഗരിയെ

ഫറോക്ക്: ഫറോക്ക് ഉപജില്ല കലോത്സവത്തിൽ ഹരിത പ്രോട്ടോകോൾ കമ്മിറ്റി നേതൃത്വത്തിൽ കലോത്സ വേദികളും പരിസരവും ക്ലീൻ സിറ്റിയാക്കി.ഫറോക്ക് ഹൈസ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ, രാമനാട്ടുകര മുനിസിപാലിറ്റിയിലെ ഹരിത കർമ്മ സേന അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ, അദ്ധ്യാപകർ ഉൾപ്പെട്ട സംയുക്ത സംഘമാണ് കലോത്സവ നഗരിയെ ക്ലീനാക്കുന്നതിൽ മുന്നിട്ടിറങ്ങിയത്. കൗൺസിലർ എം കെ ഗീത, രാമനാട്ടുകര മുനിസിപാലിറ്റി ക്ലീൻ സിറ്റി മാനേജർ ഷജിൽ കുമാർ, ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി കൺവീനർ വിപിൻ മനാട്ട്, ഷിഹാബ് വേദവ്യാസ, ഒ ബൈജു, സജിത് കെ, സുൽഫത്ത് കെ വൈ, റിസാന കെ, എൻ ടി​.ജ്യോതി ബസു എന്നിവർ നേതൃത്വം നൽകി.