 
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹായം നൽകിയില്ലെന്ന ആരോപണത്തിനെതിരെ പോസ്റ്റർ പ്രചാരണവുമായി ബി.ജെ.പി. 782.99കോടി രൂപ കേന്ദ്രം കേരളത്തിന് അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ ബി.ജെ.പി ഭരിക്കുന്ന നാല് സംസ്ഥാന സർക്കാറുകൾ 80 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ദുരന്തബാധിതർക്ക് എന്തു കൊടുത്തു എന്ന് വ്യക്തമാക്കണമെന്നാണ് ബി.ജെ.പി പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നത്.
പ്രധാനമന്ത്രി ഉൾപ്പെടെ നേരിട്ട് ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ എത്തിയിട്ടും കേന്ദ്രസർക്കാർ ഒരു രൂപയുടെ സഹായവും കേരളത്തിന് അനുവദിച്ചിട്ടില്ലെന്നാണ് ബി.ജെ.പിക്കെതിരെ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ ഉന്നയിച്ചിരുന്നത്.
ഇതിന് പോസ്റ്ററുകളിലൂടെ മറുപടി പറയുകയാണ് ബിജെപി. സ്ഥാനാർത്ഥി നവ്യ ഹരിദാസും നേതാക്കളും ഇക്കാര്യം പ്രചാരണവേളയിൽ വോട്ടർമാരോട് പറയുന്നുണ്ട്. വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഉടനീളം ബി.ജെ.പി ഇത്തരത്തിൽ പോസ്റ്റർ പ്രചാരണം നടത്തുന്നുണ്ട്. കേന്ദ്രസർക്കാർ ഒന്നും നൽകിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ദുരന്തബാധിതർക്ക് എന്ത് നൽകിയെന്ന് വ്യക്തമാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നു.
കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം ബി.ജെ.പി പധിച്ച പോസ്റ്ററുകൾ