കോഴിക്കോട് : ജില്ല ലീഗൽ അതോറിറ്റിയും കോർപ്പറേഷൻ പാളയം ഹെൽത്ത് സർക്കിളും ക്രിയേറ്റീവ് ഫൗണ്ടേഷനും സംയുക്തമായി പാളയം ബസ് സ്റ്റാൻഡ്, മാർക്കറ്റ് എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് മലിനീകരണ വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് മഞ്ചേരി എം.പി ജയരാജ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ നികുതി അപ്പിൽ സ്ഥിരംസമിതി ചെയർമാൻ പി.കെ.നാസർ അദ്ധ്യക്ഷത വഹിച്ചു. എം.സുധാകരൻ, അക്ബർ.എ.ടി, അബ്ദുൽ റഷീദ് , സുരേഷ് കെ, അദ്ധ്യാപിക ബവിത എന്നിവർ പ്രസംഗിച്ചു. എം.കെ.സുബൈർ സ്വാഗതവും കെ.മഹമൂദ് നന്ദിയും പറഞ്ഞു.