lockel
എൻഎസ്എസ് യൂണിറ്റിന് 2022-23 വർഷത്തെ മികച്ച എൻ​ എസ്എസ് യൂണിറ്റ് പുരസ്കാരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് ഫാറൂ​ഖ് കോളേജിന്റെ​ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. റഫീക്ക് പി, ഡോ. മൻസൂറലി എന്നിവർ ചേർന്ന്​ ഏറ്റുവാ​ങ്ങുന്നു

​രാമനാട്ടുകര: ഫാറൂ​ഖ് കോളേജ് എൻ​.എസ്.എസ് യൂണിറ്റിന് 2022-23 വർഷത്തെ സംസ്ഥാന പുരസ്കാരം​.​ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവിൽ നിന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. റഫീക്ക് പി, ഡോ. മൻസൂറലി എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. റഫീക്ക്.പി മികച്ച പ്രോഗ്രാം ഓഫീസർ പുരസ്കാരത്തിന് അർഹനായി. ഫാറൂ​ഖ് കോളേജിനും എൻ.എസ്.എസിനും ഗൗരവമേകുന്ന അംഗീകാരം കോളേജിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്കും പൊതുസേവനത്തിനുമുള്ള അംഗീകാരമായാണ് കാണുന്നതെന്ന് പ്രിൻസിപ്പൽ ഡോ.കെ.എ.ആയിഷ സ്വപ്ന അറിയിച്ചു.