cpm
സി.പി.എം

വടകര: സി.പി.എം ഒഞ്ചിയ ഏരിയാ സമ്മേളനം നാളെയും മറ്റന്നാളും ചോമ്പാലിൽ നടക്കും. പ്രതിനിധി സമ്മേളനം ഇ.എം.ദയാനന്ദൻ നഗറിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി .പി .രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഞായർ വൈകിട്ട് മുക്കാളി കേന്ദ്രീകരിച്ചു നടക്കുന്ന റെഡ് വോളന്റിയർ മാർച്ച് കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സംഗമിക്കും. പൊതു സമ്മേളനത്തിൽ ടി .പി. രാമകൃഷ്ണൻ എം.എൽ.എ, ജില്ലാ സെക്രട്ടറി പി.മോഹനൻ തുടങ്ങിയവർ പ്രസംഗിക്കും. ഇന്ന് വൈകിട്ട് 4ന് ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽ നിന്ന് പതാക ആർ ഗോപാലന്റെ നേതൃത്വത്തിൽ പുറപ്പെടും. കല്ലാമലയിലെ ഇ എം ദയാനന്ദന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് കൊടിമരവും രക്തസാക്ഷി പി.കെ രമേശന്റെ ബലികുടീരത്തിൽ നിന്ന് പി.രാജന്റെ നേതൃത്വത്തിൽ ദീപ ശിഖയും കൊണ്ട് വരും. വൈകിട്ട് 6 ന് സ്വാഗത സംഘം ചെയർമാൻ പി.ശ്രീധരൻ പതാക ഉയർത്തും.