കോഴിക്കോട്: കുട്ടികളിൽ ഉച്ചയൂണിനോട് താത്പര്യം ജനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാതല പാചക മത്സരം നാളെ നടക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബി.ഇ.എം ഗേൾസ് ഹൈസ്‌കൂളിൽ രാവിലെ 10 മുതലാണ് മത്സരം. ഉപജില്ലാ തലത്തിൽ ഒന്നാസ്ഥാനം നേടിയവരാണ് ജില്ലാതല മത്സരത്തിന് യോഗ്യത നേടിയിരിക്കുന്നത്. പോഷക സമ്പുഷ്ടവും രുചികരവുമായ ഒരു പച്ചക്കറി വിഭവം ഒരു മണിക്കൂറിനകം തയ്യാറാക്കണം. തെരഞ്ഞെടുക്കുന്ന വിഭവങ്ങൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തും. ആദ്യ മൂന്നു സ്ഥാനങ്ങളിൽ വരുന്നവർക്ക് യഥാക്രമം 3500, 2500,1500 കാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും നൽകും.