hosptl

കാഞ്ഞിരപ്പള്ളി : എനർജി മാനേജ്‌മെന്റ് സിൽവർ പുരസ്കാരം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി. സുസ്ഥിര ഊർജ്ജ സംരക്ഷണത്തിനായുള്ള ചിട്ടയായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും, അത്യാധുനിക ഊർജ്ജ സംരക്ഷണ നടപടികൾ സ്വീകരിക്കുന്നതിനും സൊസൈറ്റി ഓഫ് എനർജി എൻജിനീയേഴ്‌സ് ആൻഡ് മാനേജേർസ് (SEEM) ദേശീയ തലത്തിൽ നൽകുന്ന പുരസ്കാരമാണിത്.

ഡൽഹിയിൽ നടന്ന ചടങ്ങിൽ ആശുപത്രിക്ക് വേണ്ടി ഫിനാൻഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ അവാർഡ് ഏറ്റുവാങ്ങി.
സ്ഥാപനത്തിലെ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളിൽ പരമാവധി ജീവനക്കാർക്ക് പരിശീലനം നൽകി ഉൾപ്പെടുത്തുക, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജന അവബോധം വളർത്തുക, അത്യാധുനിക ഊർജ്ജ സംരക്ഷണ നടപടികൾ നടപ്പിലാക്കി പരമാവധി പുനരുപയോഗ ഊർജ സ്രോതസുകൾ ഉപയോഗപ്പെടുത്തുക, കൃത്യമായ ഇടവേളകളിൽ ഊർജ്ജ സംരക്ഷണ ഓഡിറ്റ് നടത്തുക എന്നിങ്ങനെ വിവിധ ഊർജ്ജ സംരക്ഷണ നടപടികൾ മേരീക്വീൻസ് ഹോസ്പിറ്റൽ നടപ്പിലാക്കിയിട്ടുണ്ട്. മികച്ച ആരോഗ്യ സംരക്ഷണത്തോടൊപ്പം, പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ രീതിയിലുള്ള പ്രവർത്തനങ്ങളും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഊർജ്ജ സംരക്ഷണ നടപടികളും വരും വർഷങ്ങളിലും തുടരുമെന്നും ആശുപത്രി മാനേജ്‍മെൻ്റ് അറിയിച്ചു