fish

കോട്ടയം : വേമ്പനാട്ടു കായലിൽ നടത്തിയ മത്സ്യ സർവേയിൽ 35 ഇനം മത്സ്യങ്ങളെ പുതിയതായി കണ്ടെത്തി. അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇകോളജി ആൻഡ് എൻവയൺമെന്റ് കമ്മ്യൂണിറ്റി എൻവയൺമെന്റ് റിസോഴ്സ് സെന്റർ കേരള വെറ്റ ലാൻഡ് അതോറിറ്റിയുടെ സഹകരണത്തോടെ തണ്ണീർമുക്കം ബണ്ടിന്റെ തെക്കുഭാഗത്തായിരുന്നു സർവേ. 2023ൽ കണ്ടെത്തിയത് 50 മത്സ്യ ഇനങ്ങളായിരുന്നെങ്കിൽ ഇപ്പോൾ 85 ആയി. ആറുമാസമായി തണ്ണീർമുക്കം ബണ്ട് തുറന്നു കിടക്കുന്നതിനാൽ വേലിയേറ്റ സമയത്ത് കടലിൽനിന്നുള്ള മത്സ്യങ്ങളും കായലിലേക്ക് എത്തി. ചിറകുകളുള്ള 74 ഇനങ്ങളെയും ഷെല്ലുകളുള്ള പതിനൊന്ന് ഇനങ്ങളുമുണ്ട്. 500- 600 ഗ്രാം വരെ വലിപ്പമുണ്ടായിരുന്ന ആറ്റുകൊഞ്ച് 300 ഗ്രാമായി. ഇതിന്റെ കാരണം കണ്ടെത്താൻ പ്രത്യേക പഠനം നടത്തും.

''കഴിഞ്ഞ സർവേയിൽ നിന്ന് വ്യത്യസ്തമായി മത്സ്യങ്ങളുടെ ഇനത്തിൽ വർദ്ധനവുണ്ട്. പരിസ്ഥിതി മലിനീകരണം രൂക്ഷമാണ്. ഇത് മത്സ്യങ്ങൾ കുറയാൻ ഇടയാക്കും

മനീജ മുരളി (സീനിയർ പ്രോഗ്രാം ഓഫീസർ ,എ.ടി.ആർ.ഇ.ഇ -സി.ഇ.ആർ.സി )