
മറിയപ്പള്ളി: ആദർശ് നഗർ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ചിങ്ങവനം സി.ഐ വി.എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ കമ്മറ്റിംഗവും കൗൺസിലർമാരുമായ ജയ, കെ.ശങ്കർ, ട്രഷറർ വി.എം രാജൻ എന്നിവർ പങ്കെടുത്തു. കമ്മിറ്റിയംഗം സുമ അനിൽ നാടൻ പാട്ടും പാടി. സെക്രട്ടറി എസ്.എസ് ഷാനവാസ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി ഡി. രാജീവ് നന്ദിയും പറഞ്ഞു.