assumptionn

ചങ്ങനാശേരി: സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാഗമായി അസംപ്ഷൻ കോളേജ് എൻ.എസ്.എസ് യൂണിറ്റും തപാൽ വകുപ്പും സംയുക്തമായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം ശുചീകരിച്ചു. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ചെടികളും നട്ടുപിടിപ്പിച്ചു. ചങ്ങനാശേരി സബ് ഇൻസ്‌പെക്ടർ ജെ.സന്ദീപ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസേഴ്‌സ് ഡോ.എൻ.സി നിഷ, ഡോ.ഷെൽമി ആന്റണി, തപാൽ വകുപ്പ് അസി. സൂപ്രണ്ടന്റ് ആന്റോ ജി.മണാലിൽ, പി.കെ സജി, ഇൻസ്‌പെക്ടർ ഒഫ് പോസ്റ്റ് എസ്.അനീഷ്, പോസ്റ്റ്മാസ്റ്റർ സജിമോൻ തോമസ്, മാർക്കറ്റിംഗ് എക്‌സിക്യുട്ടീവ് കെ.വി വിജിമോൾ എന്നിവർ നേതൃത്വം നൽകി.