lory

പാലാ : പാചകവാതക സിലിണ്ടർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി വീടിന്റെ മുൻവശം പൂർണമായി തകർന്നു. ഉപ്പൂട്ടിൽ ബിജോയിയുടെ വീടാണ് തകർന്നത്. പാലാ - പൊൻകുന്നം റോഡിൽ വാഴേമഠത്തിന് സമീപം ഇന്നലെ രാവിലെ 6.15 ഓടെയായിരുന്നു അപകടം. അമ്പലമുകളിൽ നിന്ന് പമ്പ ജ്യോതി ഗ്യാസ് ഏജൻസിയിലേയ്ക്ക് പോകുകയായിരുന്നു ലോറി. നിസാര പരിക്കേറ്റ ലോറി ഡ്രൈവർ ഉണ്ണി പാലാ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. നിറുത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയും,​ സമീപത്തെ സ്വകാര്യ വ്യക്തികളുടെ വീടിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗവും,​ വൈദ്യുതിത്തൂണും തകർത്താണ് ലോറി നിന്നത്. അപകടസമയം നാലുപേർ വീട്ടിലുണ്ടായിരുന്നുെങ്കിലും ഭാഗ്യത്തിന് രക്ഷപ്പെട്ടു. മടുക്കാങ്കൽ ജനീഷിന്റെ ഓട്ടോറിക്ഷയാണ് പൂർണമായി തകർന്നത്. വരിക്കാനിക്കൽ നാരായണൻകുട്ടിയുടെ വീടിന്റെ ചുറ്റുമതിലിനും നാശം സംഭവിച്ചു. പാലാ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.