
വാഴൂർ : എസ്.വി.ആർ.എൻ.എസ്.എസ്‌കോളേജിൽ ആയുഷ് ഹോമിയോപ്പതി വകുപ്പ്, ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ വാഴൂർ, നാഷണൽ സർവീസ് സ്‌കീം, റെഡ് റിബൺ ക്ലബ്, ബോട്ടണി പി.ജി.ആൻഡ് റിസർച്ച് ഡിപ്പാർട്‌മെന്റ്, ഐ.ക്യു.എ.സി.എന്നിവ ചേർന്ന് ഗ്രീൻ ഹീലിംഗ് എന്ന മെഡിക്കൽ ക്യാമ്പ് നടത്തി. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫഡോഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി മുഖ്യപ്രഭാഷണം നടത്തി. ശ്രീകാന്ത് പി.തങ്കച്ചൻ, ബി.ബബിൻ, ഡോ.ആർ.അശ്വതി, ഡോ.പ്രീത പിള്ള, ഡോ.ആർ.അശ്വതി, ഡോ.സുപ്രിയ, ഡോ.പി.വൈ.സജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.ചിന്തു തോമസ്, ഡോ.അഞ്ജന ചന്ദ്രൻ, ഡോ.സുമിത സി.ജനനി, ഡോ.ഉമ എസ്.പ്രകാശ്, ഡോ.പി.ആർ.രഞ്ജു എന്നിവർ ക്ലാസുകൾ നയിച്ചു.