sjnn

കോട്ടയം : ചൂട്ടുവേലിയിൽ അന്യസംസ്ഥാന സ്വദേശികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി പണവും, ഫോണും കവർന്ന അഞ്ച് പേർ പിടിയിൽ. ചെറിയപള്ളി പുരയ്ക്കൽ സാജൻ (41), പെരുമ്പായിക്കാട് പള്ളിപ്പുറം മങ്ങാട്ടുകാലാ ഹാരിസ് (44), കൊല്ലാട് ബോട്ടുജെട്ടി ഏലമല രതീഷ് (43),തെള്ളകം തെള്ളകശ്ശേരി കുടുന്നനാകുഴിയിൽ സിറിൾ (58), നട്ടാശ്ശേരി പൂത്തേട്ട് കുറത്തിയാട്ട് സന്തോഷ് (അപ്പായി,43) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളോടും സംഘം അപമര്യാദയായി പെരുമാറി. പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ വിവിധ സ്ഥലങ്ങളിൽ നിന്നായാണ് ഇവരെ പിടികൂടിയത്. സാജന് മണർകാട്, ചിങ്ങവനം സ്റ്റേഷനിലും, ഹാരിസിന് ഗാന്ധിനഗർ സ്റ്റേഷനിലും രതീഷിന് ഏറ്റുമാനൂർ, ഗാന്ധിനഗർ, മണർകാട്, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലും സിറിളിന് ഏറ്റുമാനൂർ, മട്ടന്നൂർ, കണ്ണാപുരം, ചക്കരക്കല്ല് സ്റ്റേഷനുകളിലും ക്രിമിനൽകേസുണ്ട്. ഇവരെ റിമാൻഡ് ചെയ്തു.