fltng-rest

കോട്ടയം: കോടിമത ബോട്ട് ജെട്ടിയിൽ കൊടൂരാറ്റിൽ മുങ്ങിയ കുടുംബശ്രീയുടെ ഫ്‌ളോട്ടിംഗ് റസ്റ്റോറന്റ് ഈരാറ്റുപേട്ട നന്മക്കൂട്ടം പ്രവർത്തകരുടെ നേതൃത്വത്തിൽ ഉയർത്താൻ ശ്രമം. ഇക്കഴിഞ്ഞ 24നാണ് കോടിമതയിലെ കുടുംബശ്രീയുടെ ഫ്‌ളോട്ടിംഗ് റസ്റ്റോറന്റ് മുങ്ങിയത്. കോട്ടയം അഗ്നിശമനസേനയുടെ നേതൃത്വത്തിൽ ബോട്ട് ഉയർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ക്രെയിൻ ഉപയോഗിച്ച് ബോട്ട് ഉയർത്താൻ ശ്രമിച്ചെങ്കിലും വടംപൊട്ടിപ്പോകുന്ന സാഹചര്യമായിരുന്നു. തുടർന്നാണ് ഇന്നലെ ഉച്ചയോടെ ഈരാറ്റുപേട്ടയിൽ നിന്നുള്ള ടീം നന്മകൂട്ടം റാപ്പിഡ് റെസ്‌ക്യൂ ഫോഴ്‌സ് സ്ഥലത്തെത്തിയത്. ഉച്ചയോടെ ബോട്ടിന്റെ മുൻഭാഗം ഉയർത്തി. വൈകുന്നേരത്തോടെ ബോട്ട് മുഴുവനായി ഉയർത്താനായിരുന്നു പദ്ധതി. എന്നാൽ, കാലാവസ്ഥ മോശമായതും ഇരുട്ട് വീണതോടെ പ്രവർത്തനം അവസാനിപ്പിച്ചു. ഇന്ന് രാവിലെ പ്രവർത്തനം വീണ്ടും പുനരാരംഭിക്കും.