purakskrm

കോട്ടയം : സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള വയോസേവന പുരസ്‌കാരം മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ കെ രഞ്ജിത് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം കെ റാണിമോൾ, സുജാത മധു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം കെ ശീമോൻ, ഒ എം ഉദയപ്പൻ, രേഷ്മ പ്രവീൺ, ജെസീല നവാസ്, വനിതാശിശു വികസന ഓഫിസർ ഡോ. കബനി, സെക്രട്ടറി കെ അജിത്, എസ്. സുനിൽകുമാർ, വൈ. ഉണ്ണിക്കുട്ടൻ, റോഷൻ, എ.വി അഖിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.