കോട്ടയം: ജില്ലാഭരണകൂടത്തിന്റെ ഗാന്ധിജയന്തി ആഘോഷം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ഫ്രാൻസിസ് ജോർജ് എം.പി ഗാന്ധിജയന്തിദിന സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കളക്ടർ ജോൺ വി. സാമുവൽ, കോട്ടയം നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭ വൈസ് പ്രസിഡന്റ് ബി. ഗോപകുമാർ, നഗരസഭാംഗം ജയമോൾ ജോസഫ്, എ.‌ഡി.എം ബീന പി. ആനന്ദ് എന്നിവർ പ്രസംഗിച്ചു.