
ചങ്ങനാശേരി: ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, ചിത്രരചനാ മത്സരങ്ങൾ വിവിധ സ്‌കൂളുകളിൽ നടത്തി. മുനിസിപ്പൽ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനിൽ ഹോർമീസ് അദ്ധ്യക്ഷത വഹിച്ചു. മുൻ ചെയർപേഴ്‌സൺ ബീനാ ജോബി, ക്ലബ് ചെയർമാൻ എം.കെ ജോസഫ്, ആർ.സുരേഷ് കുമാർ, സെക്രട്ടറി എം.വി രാധാകൃഷ്ണൻ, ട്രഷറർ വി.ജി ജേക്കബ്, ലയൺസ് ക്ലബ് പ്രസിഡന്റ് മറിയാമ്മ ബോബൻ എന്നിവർ പങ്കെടുത്തു.