ഇടക്കുന്നം : ഇടക്കുന്നം റബർ ഉത്പാദക സംഘം വാർഷിക പൊതുയോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് സംഘം ഹാളിൽ നടക്കും. ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മിഷണർ സി.എൽ ജയമോൾ അദ്ധ്യക്ഷതവഹിക്കും. അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് ഓഫീസർ കെ.എ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ ആദരിക്കും.