കോട്ടയം: വിശ്വകർമ്മജരിലെ സ്വർണ പണി ചെയ്യുന്ന വിഭാഗത്തെ ആക്ഷേപിക്കുന്ന പി.വി അൻവർ എം.എൽ.എയുടെ പരാമർശം പ്രതിഷേധാർഹമാണെന്നും അത് പിൻവലിക്കണമെന്നും കേരള വിശ്വകർമ്മ സഭ താലൂക്ക് യൂണിയൻ ആവശ്യപ്പെട്ടു. പരമ്പരാഗതമായി ജോലി ചെയ്യുന്ന വിശ്വകർമ്മജർ ഓടക്കുഴൽ ഊതിയല്ല സ്വർണപ്പണി ചെയ്യുന്നതെന്ന് പി.വി അൻവർക്ക് അറിയല്ലെന്നത് ഖേദകരമാണ്. ഹിന്ദുമത വിശ്വാസികൾ ഓടക്കുഴലിനെ ആരാധനായോടും, ദൈവീകമായും കണക്കാക്കി വരുന്നതാണ്. പൊതുസമൂഹവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരാൾക്ക് ഈ വസ്തുത അറിയേണ്ടതാണ്. അന്വേഷണം 'നടന്നുകൊണ്ടിരിക്കെ അതിൽ ഉൾപ്പെട്ട ഒരു വ്യക്തിയുടെ ജാതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം ഒരു പൊതുപ്രവർത്തകന് ചേർന്നതല്ലെന്നും സഭ കുറ്രപ്പെടുത്തി. യോഗം സംസ്ഥാന സമിതി അംഗം കെ.ബി.സോമശേഖരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.കെ.അനൂപ് കുമാർ, പ്രസിഡന്റ് മുരളി തകിടിയേൽ, ട്രഷറർ കെ.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.