athele

പാലാ : 67-ാമത് ജില്ല അത്‌ലറ്റിക്സ് മത്സരങ്ങൾ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിക്കും. വിവിധ കോളേജുകൾ,​ സ്‌കൂളുകൾ,​ ക്ലബുകൾ എന്നിവയെ പ്രതിനിധീകരിച്ച് 800 ലധികം കായികതാരങ്ങൾ രണ്ടുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ മാറ്റുരയ്ക്കും. ഇന്ന് രാവിലെ 9. 30 ന് മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഫാ.മാത്യു കരീത്തറ അദ്ധ്യക്ഷത വഹിക്കും. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ മുഖ്യപ്രഭാഷണം നടത്തും. കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, വി.സി.പ്രിൻസ് , ജോസിൻ ബിനോ, ബിജി ജോജോ, ജിമ്മി ജോസഫ്, ബിനു പുളിക്കകണ്ടം, കായിക അദ്ധ്യാപകരായ വി. സി ജോസഫ്, മേഴ്സി ജോസഫ് തുടങ്ങിയവർ സംസാരിക്കും. വെറ്ററൻ കായികതാരങ്ങളായ ലൂക്കോസ് മാത്യു, ബെന്നി കെ മാമൻ,തങ്കച്ചൻ പി.ഡി. കെ. സി ജോസഫ്, ബിനോയ് തോമസ്, സജി ജോർജ് തുടങ്ങിയവരെ ആദരിക്കും.