മണിമല: മണിമല പഞ്ചായത്തിൽ മുന്നണി ധാരണ പ്രകാരമുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ എൽ.ഡി.എഫ് യോഗം ബഹിഷ്കരിച്ചു. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗത്തിലും സി.പി.ഐ ജന പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. കേരളാ കോൺഗ്രസ് ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കുന്നില്ലെന്നാണ് സി.പി.ഐയുടെ ആരോപണം.

കഴിഞ്ഞ മാസം ഡോ.എൻ.ജയരാജിന്റെ പരിപാടികളും സി.പി.ഐ ജനപ്രതിനിധികൾ ബഹിഷ്കരിച്ചിരുന്നു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ പഞ്ചായത്ത് എൽ.ഡി.എഫ് കൺവീനർ മുന്നണി മര്യാദ പാലിക്കണമെന്ന് ലോക്കൽ സെക്രട്ടറി ശരത് മണിമല ആവശ്യപ്പെട്ടു.