കല്ലറ: ശ്രീശാരദാ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് മുതൽ 13 വരെ നടക്കും. ഇന്ന് വൈകിട്ട് 7ന് നവരാത്രി ആഘോഷം ചലച്ചിത്രതാരം ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ ആദരവ് നേടിയ അനിൽകുമാർ കരോട്ട്, ശരത് മോഹൻ, പ്രദീപ് നരിക്കുഴിമറ്റം, വിനീത് പടന്നമാക്കൽ എന്നിവരെ അനമോദിക്കും. 4ന് വൈകിട്ട് 7ന് കല്ലറ എസ്എൻഡിപി വനിതാസംഘത്തിന്റെ നേതൃത്വത്തിൽ തിരുവാതിര നവരാതി മണ്ഡപത്തിൽ അരങ്ങേരും. തുടർന്ന് പുല്ലാംകുഴൽകച്ചേരി. 5ന് വൈകിട്ട് 5.30ന് സമൂഹപ്രാർത്ഥന, 7ന് ഭക്തിഗാനസുധ. 6ന് രാവിലെ 8ന് ശ്രീവിദ്യ മന്ത്രപൂജയും സരസ്വതി സഹസ്രനാമ ജപത്തിന്റെ സമർപ്പണവും തുടർന്ന് ഗുരുവന്ദനം, മാതൃവന്ദനം, 5. 30ന് സമൂഹ പ്രാർത്ഥന, കല്ലറ കുന്നത്ത് കളരിസംഘത്തിന്റെ നേതൃത്വത്തിൽ കളരിപ്പയറ്റ് 7.30ന് സംഗീതകച്ചേരി. 7ന് വൈകിട്ട് 7ന് നൃത്താഞ്ജലി., 8ന് വൈകിട്ട് 7ന് സംഗീതസദസ്. 9ന് രാവിലെ 7ന് കലശപൂജ, 9ന് കളഭാഭിഷേകം, വൈകിട്ട് 5.30ന് വിളക്കുപൂജ, 7ന് നൃത്തനൃത്തങ്ങൾ. 10ന് വൈകിട്ട് 5.30ന് കളമ്പുകാട് ഗുരുമന്ദിരത്തിൽ നിന്നും വിശേഷാൽ ഗ്രന്ഥം എഴുന്നള്ളിപ്പ്. ഗുരു മന്ദിരത്തിൽ നിന്ന് പൂജവെപ്പിനുള്ള പുസ്തകങ്ങൾ താലിപ്പൊലിയുടെ അകമ്പടിയിൽ ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളിക്കുന്നു. 7ന് സംഗീതസദസ്. 11ന് വൈകിട്ട് 5 30ന് സമൂഹപ്രാർത്ഥന. 12ന് വൈകിട്ട് 7ന് മാനസജപലഹരി ഡോ.പ്രശാന്ത് വർമ്മ നേതൃത്വം നൽകും.

വിജയലക്ഷ്മി ദിനമായ 13ന് രാവിലെ 7.30ന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ വിദ്യാരംഭം, 8ന് ഭക്തിഗാനമേള, വൈകിട്ട് 6 30ന് പൂമൂടൽ, 7ന് അനുസ്മരണയോഗം, 7.30ന് സംഗീതസദസ് എന്നിവ നടക്കും.