കുമരകം : കുമരകം നേച്ചർ ക്ലബും കോട്ടയം കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന കുമരകം ബ്യൂട്ടിഫിക്കേഷൻ പരിപാടിയുടെ ഉദ്ഘാടനം കവണാറ്റിൻകരയിൽ നടന്നു. കുമരകം നേച്ചർക്ലബ് പ്രസിഡന്റ് എബ്രഹാം കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കുമരകം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ജയലക്ഷമി ആമുഖാവതരണം നടത്തി. കുമരകം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ. ജോഷി ഉദ്ഘാടനം ചെയ്തു.