shyju

പൊൻകുന്നം : ഡ്രൈഡേയിൽ കച്ചവടം നടത്താൻ വൻതോതിൽ വിദേശമദ്യം സൂക്ഷിച്ച പഴയിടം കാരുവേലിൽ ഷൈജു ഡോമിനികിനെ പൊൻകുന്നം എക്‌സൈസ് പിടികൂടി. മുൻ അബ്കാരി കേസിലെ പ്രതിയായ ഷൈജു താമസിക്കുന്ന വീട് കേന്ദ്രീകരിച്ചായിരുന്നു വില്പന. ടെറസിൽ രഹസ്യ അറ നിർമ്മിച്ച് സൂക്ഷിച്ചിരുന്ന 50ലിറ്റർ വിവിധ ബ്രാന്റുകളിലുള്ള മദ്യം, നിരോധിത പുകയില ഉത്പന്നം എന്നിവയാണ് കണ്ടെടുത്തത്. മദ്യം വിറ്റ വകയിൽ ഇയാളിൽ നിന്നും 2700 രൂപയും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് സി.ഐ എം.നിജുമോൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ലക്ഷ്മി പാർവതി, സിവിൽ എക്‌സൈസ് ഓഫീസർ അഖിൽ എസ്.ശേഖർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി.ആർ.രതീഷ്, അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എം.പി.സുനിൽ, റെജി കൃഷ്ണൻ, പി.എ.നജീബ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.