ksspa

വെച്ചൂർ : കെ.എസ്.എസ്.പി.എ വെച്ചൂർ യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഇ.എൻ ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ഡി ജോസ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ മണിലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജി ജോർജ്, പി.വി സുരേന്ദ്രൻ, ഗിരിജാ ജോജി, എം.കെ ശ്രീരാമചന്ദ്രൻ, ലീല അക്കരപ്പാടം, ഒ.കെ സഹജൻ, എം.രഘു, സി.സുരേഷ് കുമാർ, ബി.പ്രദീപ്കുമാർ, അജയകുമാർ, പി.വി ഷാജി, ഹരികുമാർ, ഗീത കാലാക്കൽ എന്നിവർ പങ്കെടുത്തു. പ്രസിഡന്റായി സി.ഡി ജോസിനെയും, സെക്രട്ടറിയായി ഒ.കെ സഹജനെയും തിരഞ്ഞെടുത്തു.