
കോരുത്തോട്: കോരുത്തോട് സി കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം, എൻ.സി. സി, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ കോരുത്തോട് ടൗണിൽ ലഹരി വിരുദ്ധ റാലി നടത്തി. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാർത്ഥികളും, ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ലഹരി വിരുദ്ധ ജാഗ്രതാ ജ്യോതി തെളിയിച്ചു. ഗ്രാമപഞ്ചായത്ത് അംഗവും പി.ടി.എ വൈസ് പ്രസിഡന്റുമായ സന്ധ്യാ വിനോദ്, സ്കൂൾ മാനേജർ എ എൻ സാബു, പ്രിൻസിപ്പൽ ടിറ്റി എസ്, പി.ടി.എ പ്രസിഡന്റ് കെ എം രാജേഷ്, മാനേജ്മെന്റ് കമ്മറ്റി വൈസ് പ്രസിഡന്റ് ഷൈൻ കുമാർ കെ എ, മദർ പി.ടി.എ പ്രസിഡന്റ് അജിത സുനിൽകുമാർ, പി.ടി.എ കമ്മറ്റി അംഗം റോയി, എൻ.എസ്.എസ് മധ്യ മേഖല റീജിയണൽ കൺവീനർ രാഹുൽ ആർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സീന കെ, ഗൈഡ് ക്യാപ്ടൻ ഗീത പ്രഭ കെ വോളണ്ടിയർമാരായ മീനാക്ഷി, ഡാൽമിയ എന്നിവർ സംസാരിച്ചു.