
തമ്പലക്കാട് : മഹാകാളി പാറ ദേവി ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം ഇന്ന് തുടങ്ങും. രാവിലെ 8ന് ഡോക്ടർ ആർ. എൽ. വി. ശ്രീകുമാറിന്റെ സംഗീത കച്ചേരി തുടർന്നുള്ള ദിവസങ്ങളിൽ പ്രൊഫസർ പൊൻകുന്നം രാമചന്ദ്രൻ, മധുര ശിവ ഗണേഷ്, എസ്.അനന്തനാരായണൻ, മീര അരവിന്ദ് കോട്ടയം, തൃക്കോതമംഗലം സഞ്ജയ് ശിവ, തലനാട് ജയ മനു, പ്രൊഫസർ താമരക്കാട് ടി .എൻ. ഗോവിന്ദൻ നമ്പൂതിരി, വാഴപ്പള്ളി വ്യാസ കുമാർ തുടങ്ങിയവർ പങ്കെടുക്കും. ചിറക്കടവ് അമൃത ആർട്സ് ആൻഡ് മ്യൂസിക്‌സിലെ വിദ്യാർത്ഥികളുടെ സംഗീത അർച്ചനയും നടക്കും.