darsahna

കോട്ടയം: ലോക വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന പൗരരുടെ ഒത്തുചേരൽ നടത്തി. ദർശന സാംസ്‌കാരിക കേന്ദ്രവും ഡ്രീം സെറ്റേഴ്‌സും ചേർന്ന് സംഘടിപ്പിച്ച പരിപാടി ദർശന ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ഐ മാണി (പ്രസിഡന്റ്, സീനിയർ സിറ്റിസൺ ഫോറം), പി.വി മോഹൻകുമാർ (പ്രസിഡന്റ്, സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ കേരള), പ്രൊഫ.ഡോ.ജേക്കബ് ജോർജ്ജ് (പ്രസിഡന്റ് ,വൈ.എം.സി.എ. തേസ്‌ഡേ ക്ലബ്ബ്), രമേഷ് ബാബു യൂണിവേഴ്‌സിറ്റി ഓഫ് തേഡ് ഏജ് ) എന്നിവർ പ്രവർത്തനങ്ങൾ പങ്കുവെച്ചു. ഡ്രീം സെറ്റേഴ്‌സ് ഡയറക്ടർ എ.പി തോമസ് മോഡറേറ്ററായി. ജി.ജോർജ്ജ് , കെ.പി പ്രസാദ് , ടെസി ചാക്കോ, കുറിച്ചി സദൻ, ഹാജി എം.കെ ഖാദർ, കെ.കൃഷ്ണൻകുട്ടി, പി.ജെ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച വൈകുന്നേരം മൂന്ന് മുതൽ 5 വരെ മുതിർന്നവരുടെ കൂട്ടായ്മയും ദർശനയിൽ നടക്കുന്നുണ്ട്. ഫോൺ: 9447114328.