 
ഏറ്റുമാനൂർ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി വാറ്റുപുര യുവശക്തി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബും, പട്ടിത്താനം സെന്റ് ബോനിഫസ് യു.പി സ്‌കൂളും ചേർന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തി.
കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രധാനാദ്ധ്യാപിക ആനി പി. ജോൺ അദ്ധ്യക്ഷത വഹിച്ചു. ത്രേസ്യാമ്മ സെബാസ്റ്റ്യൻ, എൻ.ഐ റെജി, കെ.ജെ വിനോദ്, പി.എസ് ഗംഗാദത്തൻ, ജെറിൻ ജോസഫ്, ബിജു ജോസഫ്, സനേഷ് ജോസഫ്, സോണി ജോസഫ്, ബിബിൻ ബാബു, സി.ജെ ജ്യോതിഷ് എന്നിവർ പങ്കെടുത്തു. എസ്.രതീഷ്, കെ.മനു, കെ.സനീഷ്, അമൽ സാബു, സനു രവി, അഭിലാഷ് സേവ്യർ, ഷീന ഡെനിൽ, രമ്യ ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.