
വൈക്കം: പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും, 2021 ജനുവരി മുതലുള്ള ക്ഷാമാശ്വാസവും, പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയും ഉടൻ വിതരണം ചെയ്യണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 40ാമത് വൈക്കം നിയോജകമണ്ഡലം സമ്മേളനം പ്രമേയത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി മുരളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് സലിം മുഖ്യപ്റഭാഷണം നടത്തി. കെ പി സി സി മെമ്പർ മോഹൻ ഡി.ബാബു പ്രതിഭകളെ ആദരിച്ചു.