പാലാ: കേന്ദ്രമന്ത്രി സുരേഷ് ഗോപി 9ന് പാലായിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. മന്ത്രിയായ ശേഷം ആദ്യമായാണ് പാലായിൽ വരുന്നത്.

പാലാ അൽഫോൻസാ കോളജിന്റെ ഡയമണ്ട് ജൂബിലി സമാപന സമ്മേളനം, മാർസ്ലീവാ ആശുപത്രിയിലെ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയവർക്കൊപ്പമുള്ള ചടങ്ങ്, അരുവിത്തുറ പള്ളിയിലെ എണ്ണ സമർപ്പണമടക്കമുള്ള നേർച്ചയർപ്പിക്കൽ തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയൂണും ബിഷപ്പിനൊപ്പമാണ്.