കോട്ടയം: സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന അനന്യം പദ്ധതിയിലേക്ക് നൃത്തം, സംഗീതം, അഭിനയം, ഉപകരണ സംഗീതം, നാടോടി കലകൾ എന്നിവയിൽ പ്രാവീണ്യവും വൈദഗദ്ധ്യവുമുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അപേക്ഷിക്കാം. പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന കലാസംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്ന യോഗ്യരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പ് സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഗൂഗിൾ ഫോമിൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഗൂഗിൾ ഫോം ലിങ്കിനും കൂടുതൽ വിവരങ്ങൾക്കും: www.swd.kerala.gov.in.