കോട്ടയം: വെള്ളൂർ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ എസ്.സി പ്രമോട്ടറുടെ ഒഴിവിലേക്ക് ഒൻപതിന് രാവിലെ 11ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വെള്ളൂർ, കുറവിലങ്ങാട് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ യുവജനങ്ങൾക്കു പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു, തത്തുല്യം. പ്രായപരിധി 18 - 40. വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ:0481 2562503.