
കോട്ടയം : ബാവൻസ് ഗ്രൂപ്പ് ഫൗണ്ടറും, ചെയർമാനുമായ കോട്ടയം താഴത്തങ്ങാടി പുളിക്കൽ ജെയ്ക്കബ് ചെറിയാൻ (93, ബാവൻ) നിര്യാതനായി. കളർ ഫോട്ടോഗ്രാഫി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് ബാവനാണ്. ഫോട്ടോഗ്രാഫി രംഗത്ത് ഫോട്ടോ സ്റ്റുഡിയോകൾക്ക് പുറമെ ബാവൻസ് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ്, വസ്ത്ര വ്യാപാര ശാലയായ തരംഗ സിൽക്‌സ് എന്നിവയുടെയും ഫൗണ്ടർ ചെയർമാനാണ്. ദി സൗത്ത് ഇന്ത്യൻ ഫോട്ടോഗ്രാഫിക് ട്രേഡ് ആൻഡ് അലേയ്ഡ് അസോസിയേഷന്റെ സൗത്ത് ഇന്ത്യൻ പ്രസിഡന്റുമായിരുന്നു. ഭാര്യ : ആനി ചെറിയാൻ പടിഞ്ഞാറേതലയ്ക്കൽ. മക്കൾ : സുജാത കുര്യൻ, പരേതനായ സുനിൽ ജെയ്ക്കബ് ചെറിയാൻ, പ്രസാദ് ജോർജ് ചെറിയാൻ, രത്‌നം ജോസഫ് ചെറിയാൻ. മരുമക്കൾ : കുര്യൻജോൺ മേളാംപറമ്പിൽ, റീന പട്ടേരിൽ, സൂസൻ ചെമ്പാലത്തറ, അനീറ്റ ചിറ്റേത്ത് തരകൻ വീട്ടിൽ. മൃതദേഹം ശനിയാഴ്ച രാവിലെ 9 ന് വീട്ടിൽ എത്തിക്കും. ഉച്ചയ്ക്ക് 1.30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കോട്ടയം ചാലുകുന്ന് സി.എസ്.ഐ കത്തീഡ്രൽ സെമിത്തേരിയിലാണ് സംസ്കാരം.