കോട്ടയം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിരുനക്കര ബ്രാഹ്മണ സമൂഹംമഠം വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബൊമ്മക്കൊലു ഒരുങ്ങി. ഒൻപത് തട്ടുകളിലായി ദേവീ ദേവന്മാരുടെയും, മരപ്പാച്ചിയുടെയും ബൊമ്മകൾ ഒരുക്കി അലങ്കരിച്ചുകൊണ്ടാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. കളിമണ്ണിൽ തീർത്ത ദേവീദേവൻമാരുടെ രൂപങ്ങളാണ് ഓരോ പടികളിലും വച്ചിരിക്കുന്നത്. ഇന്നലെ രാവിലെ ഗണപതിഹോമം, ലളിതാസഹസ്രനാമാർച്ചന, കന്യാപൂജ, സുമംഗലി പൂജ എന്നിവയോടെയാണ് നവരാത്രി ചടങ്ങുകൾ ആരംഭിച്ചത്. 12ന് വിജയദശമിയോടെ ആഘോഷങ്ങൾ സമാപിക്കും.