അന്തീനാട്: അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 6 മുതൽ 13 വരെ നടക്കും. ഗുരുവായൂർ മുൻമേൽശാന്തിയും ഭാഗവത ആചാര്യനുമായ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയാണ് യജ്ഞാചര്യൻ. 6ന് രാവിലെ കലവറ നിറയ്ക്കൽ, വൈകിട്ട് 6.30ന് ഗുരുവായൂർ മുൻ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി ദീപപ്രോജ്ജ്വലനവും അനുഗ്രഹ പ്രഭാഷണവും നടത്തും. 10ന് ശ്രീകൃഷ്ണ അവതാരം, 11 ന് രുഗ്മിണീ സ്വയവരം, 13ന് സമാപനം, മഹാപ്രസാദഊട്ട്.