കല്ലറ: ശ്രീ ശാരദാ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തിരിതെളിഞ്ഞു. ചലച്ചിത്രതാരം ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ ആദരവ് നേടിയ അനിൽകുമാർ കരോട്ട്, ശരത് മോഹൻ, പ്രദീപ് നരിക്കുഴിമറ്റം, വിനീത് പടന്നമാക്കൽ എന്നിവരെ അനുമോദിച്ചു.
നവരാത്രി ആഘോഷത്തിന്റെ രണ്ടാം ദിനമായ ഇന്ന് വൈകിട്ട് വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ തിരുവാതിര അരങ്ങേറും. തുടർന്ന് പുല്ലാംകുഴൽ കച്ചേരി. 12ന് വൈകിട്ട് 7ന് മാനസ ജപലഹരി ഡോ.പ്രശാന്ത് വർമ്മ നേതൃത്വം നൽകും. വിജയലക്ഷ്മി ദിനമായ 13ന് രാവിലെ 7.30ന് തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ വിദ്യാരംഭം, 8 ന് ഭക്തിഗാനമേള, വൈകിട്ട് 6 30ന് പൂമൂടൽ, 7ന് അനുസ്മരണയോഗം, 7.30ന് സംഗീതസദസ് എന്നിവ നടക്കും.