a

കോട്ടയം ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാഡമി മുന്നിൽ പാലാ: 67മത് കോട്ടയം ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പാലാ അൽഫോൻസ അക്കാഡമി 227.5 പോയിന്റോടെ ജൂനിയർ വിഭാഗത്തിലും 142 പോയിന്റുമായി സീനിയർ വിഭാഗത്തിലും ബഹുദൂരം മുന്നിൽ. പാലാ മുനിസിപ്പിൽ സ്‌റ്റേഡിയം വേദിയാകുന്ന ചാമ്പ്യൻഷിപ്പിൽ പെൺപെരുമയിലാണ് അൽഫോൻസ അക്കാഡമിയുടെ കുതിപ്പ്. ജൂനിയർ വിഭാഗത്തിൽ എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ 106 പോയിന്റുമായി രണ്ടാമതും എസ് ബി കോളേജ് ചങ്ങനാശ്ശേരി 48 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. സീനിയറിൽ രണ്ടാം സ്ഥാനത്ത് 107 പോയിന്റുമായി അസംപ്ഷൻ കോളേജാണ്. 98 പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശേരിയാണ് മൂന്നാത്. സീനിയർ വനിതാ വിഭാഗത്തിലും117 പോയിന്റുമായി അൽഫോൻസയാണ് ഒന്നാമത്. പുരുഷ വിഭാഗത്തിൽ 98 പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശേരിയാണ് മുന്നിൽ. . ഇന്നലെ രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മാണി സി കാപ്പൻ എംഎൽഎ മീറ്റ് ഉദ്ഘാടനം ചെയ്തു. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരത്തൻ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ല അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഫാദർ മാത്യു കരീത്തറ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ ബിനു പുളിക്കകണ്ടം, ബിജി ജോജോ തോമസ് പിറ്റർ എന്നിവർ പ്രസംഗിച്ചു. ദേശീയ വെറ്ററൻസ് മീറ്റിലെ മെഡൽ ജേതാക്കളായ തങ്കച്ചൻ പി.ഡി,​ ബെന്നി കെ. മാമൻ,​ ലൂക്കോസ് മാത്യു,​ സജി ജോർജ്,​ കെ. സി ജോസഫ് എന്നിവരെയും മുൻ കായിക അദ്ധ്യാപകരായ വി.സി ജോസഫ് ജോസഫ് മനായാനി, മേഴ്സി ജോസഫ് എന്നിവരെയും ആദരിച്ചു. രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പദക് അവാർഡ് നേടിയ ജസ്റ്റിൻ ജോർജിനെയും ആദരിച്ചു.മീറ്റ് ഇന്ന് അവസാനിക്കും,