
വൈക്കം: ആകെയുള്ളത് നടപ്പാതയാണ്. അതും തകർന്നതോടെ ഇരുപതോളം നിർദ്ധന കുടുംബങ്ങളും കർഷകരും ദുരിതത്തിലാണ്. തലയാഴം പഞ്ചായത്ത് മൂന്നാംവാർഡിലെ കളപ്പുരയ്ക്കൽകരിയിലേയ്ക്കുള്ള നടപ്പുവഴിയാണ് തകർന്ന് കാൽനട പോലും ദുഷ്‌കരമായത്. നാട്ടുതോടിനോട് ചേർന്നുള്ള നടപ്പാത തകർന്നതോടെ ഉൾപ്റദേശത്തെ കുടുംബങ്ങളുടെ യാത്റാ സൗകര്യം ഇല്ലാതായെന്ന് പറയാം. തോട്ടകം മുണ്ടാർ എത്തക്കുഴി റോഡുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്റദേശമാണ് കളപ്പുരയ്ക്കൽക്കരി. പാടശേഖരത്തിന്റെ ഇടിഞ്ഞുതാണ ബണ്ടാണ് നാട്ടുകാർ വഴിയായി ഉപയോഗിക്കുന്നത്. ആഴമേറിയ നാട്ടുതോടിലേയ്ക്ക് ഇടിഞ്ഞുതാണ നടപ്പുവഴിയിൽ നിന്ന് കാൽ വഴുതിയാൽ തോട്ടിൽ വീണ് ആളപായമുണ്ടാകും. പ്റധാന റോഡിൽ നിന്ന് അരകിലോമീറ്ററോളം നടന്നാണ് പ്റദേശവാസികൾ വീടുകളിലെത്തുന്നത്. ഇരുചക്റ വാഹനങ്ങൾ പോലും നടപ്പുവഴിയിലൂടെ ഓടിക്കാനാവാത്തതിനാൽ വാഹനമുള്ളവർ മറ്റെവിടെയെങ്കിലും വാഹനം സൂക്ഷിക്കണം. ചെളിയും മണ്ണും ഇടകലർന്ന ബണ്ട് മഴ പെയ്താൽ ചെളിക്കുളമായി തെന്നുന്ന സ്ഥിതിയിലാകും. വീടുകളുടെ നിർമ്മാണത്തിനും മറ്റും നിർമ്മാണ സാമഗ്റികൾ എത്തിക്കാൻ ഗതാഗതയോഗ്യമായ വഴിയില്ലാത്തതിനാൽ ഏറെ കൂലിച്ചെലവും വേണ്ടി വരുന്നു. വെള്ളപ്പൊക്ക ദുരിത ബാധിത പ്റദേശമായതിനാൽ ബണ്ട് വീതികൂട്ടി ഉയർത്തി നിർമ്മിച്ചാൽ 20 ഓളം നിർധന കുടുംബങ്ങൾക്കും പാടശേഖത്തിൽ വിത്തും വളവും മറ്റുമെത്തിക്കാൻ പണിപ്പെടുന്ന കർഷകർക്കും ഉപകാരപ്റദമാകും. പ്റദേശവാസികൾക്കും കർഷകർക്കും ഉപകാരപ്റദമായ തരത്തിൽ വഴി തീർക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.