കുമരകം : തോട്ടിൽ ഒഴുകി നടക്കുന്ന പോളക്കൂട്ടങ്ങൾ മത്സ്യത്തൊഴി ലാളികളെ വലയ്ക്കുന്നു. കുമരകം ബസ്സാർ - ആശാരിശ്ശേരി തോട്ടിൽ ആശാരിശ്ശേരി കലുങ്കിന് സമീപത്തായിട്ടാണ് തോട്ടിൽ തിങ്ങി നിറഞ്ഞ പുല്ലോടുകൂടിയ പോളക്കൂട്ടം. ഇതു കാരണം വെളിയം, കൊല്ലകേരി, പാറേക്കാട്, ഇടവട്ടം പ്രദേശങ്ങളിലുള്ള മത്സ്യ തൊഴിലാളികൾക്കാണ് പോളക്കൂട്ടത്തോട് മല്ലടിയ്ക്കേണ്ടി വരുന്നത്. കുമരകത്തെ ചെറുതും വലുതുമായ മിക്ക തോടുകളുടെയും അവസ്ഥ ഇതു തന്നെയാണ്. പോളക്കൂട്ടം വളർന്ന് ജലഗതാഗതവും, നീരൊഴുക്കും തടസപ്പെട്ട് കിടക്കുകയാണ്. തൊഴിലുറപ്പു തൊഴിലാളികൾ ചിലയിടങ്ങളിൽ വാരിക്കയറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. ഗ്രാമപഞ്ചായത്ത് അധികാരികൾ ഇടപെട്ട് മാർഗ്ഗതടസം സൃഷ്ടിയ്ക്കുന്ന പോള ക്കൂട്ടങ്ങൾ അടിയന്തരമായി നീക്കം ചെയ്യുവാനും , ജലഗതാഗതത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.