കോട്ടയം: വൈക്കം വെള്ളൂർ വടകര കടവത്തുകുഴിയിൽ അജയ് സജികുമാർ (25), ആർപ്പൂക്കര വില്ലുന്നി ഭാഗത്ത് തോപ്പിൽ വീട്ടിൽ ഹരിക്കുട്ടൻ (24) എന്നിവരെ ജില്ലയിൽ നിന്ന് കാപ്പാ നിയമപ്രകാരം ഒരുവർഷത്തേയ്ക്ക് നാടുകടത്തി. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അജയ് സജികുമാറിന് തലയോലപ്പറമ്പ്, കടുത്തുരുത്തി എക്‌സൈസ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, കഞ്ചാവ് കേസുകളും, ഹരിക്കുട്ടന് ഗാന്ധിനഗർ, അയർക്കുന്നം, ഇൻഫോപാർക്ക് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം,സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, കഞ്ചാവ് കേസുകളും നിലവിലുണ്ട്.