
കോട്ടയം: സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും എൽസിവറും പ്രസിദ്ധീകരിച്ച 2024ലെ ലോകത്തെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി ആറാംതവണയും ഇടംനേടി ഡോ. സി.എച്ച്. സുരേഷ്. തിരുവനന്തപുരം സി.എസ്.ഐ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ കെമിക്കൽ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ ചീഫ് സയന്റിസ്റ്റും,പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് ഡയറക്ടറുമാണ് സുരേഷ്.
പൂനെ സാവിത്രിഭായ് ഫൂലെ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി നേടി. കമ്പ്യൂട്ടേഷണൽ കെമിസ്ട്രി,തിയററ്റിക്കൽ കെമിസ്ട്രി മേഖലകളിൽ 250 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നഗോയ സർവകലാശാല (ജപ്പാൻ),ഇന്ത്യാന സർവകലാശാല (യു.എസ്.എ),മാർബർഗ് സർവകലാശാല (ജർമ്മനി) തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയിട്ടുണ്ട്. ബംഗളൂരുവിലെ ഇന്ത്യൻ അക്കാഡമി ഒഫ് സയൻസിന്റെ തിരഞ്ഞടുക്കപ്പെട്ട ഫെലോയാണ്. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ചെറുമുട്ടത്ത് പി.സി.ഹരിഹരൻ നായർ-ലീലാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ:ഡോ. കെ.പി. വിജയലക്ഷ്മി (വിക്രം സാരാഭായി സ്പേസ് സെന്റർ ശാസ്ത്രജ്ഞ). മക്കൾ:ഹരിശങ്കർ,റാം ശങ്കർ.
230 പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചതും നാട്ടിലാണ്. ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ടിനെ മികച്ച കേന്ദ്രമാക്കാനാണ് ശ്രമം. അതിനൊപ്പമാണ് പുതിയ ഗവേഷണങ്ങൾ ചെയ്യുന്നത്.
-ഡോ. സി.എച്ച്.സുരേഷ്