
തലയോലപ്പറമ്പ്: ചെമ്പ് ഗ്രാമപഞ്ചായത്തിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെയും പിന്തുണയോടെ കൊച്ചിൻ ആർട്ട് കളക്ടീവിന്റെ നേതൃത്വത്തിൽ മുറിഞ്ഞപുഴ പഴയ പാലത്തിൽ ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു. ബ്രിഡ്ജ് എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് റെസ്‌പോൺസിബിൾ ടൂറിസം മിഷൻ കോഡിനേറ്റർ കെ.രൂപേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശൻ, അംഗങ്ങളായ അമൽരാജ്, സുനിൽ മുണ്ടയ്ക്കൽ, നിഷ വിജു, കൊച്ചിൻ ആർട്ട് കളക്ടീവ് സാരഥികളായ ഡിസൈൻ റഹ്മാൻ, ബിജു എസ്.എൽപുരം, സുജിത്ത് ക്രയോൺസ്, വിനേഷ് വി.മോഹനൻ, നിസാർ കാക്കനാട് എന്നിവർ പങ്കെടുത്തു.