
കോട്ടയം : ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ വികസനത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. വിവിധ സംഘടനകളുടെയും പാസഞ്ചർ അസോസിയേഷനുകളുടെയും വികസന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് ജനകീയ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്‌സൺ ലൗലി ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ.റോസമ്മ സോണി, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, കെ.ഇ സ്‌കൂൾ മാന്നാനം പ്രിൻസിപ്പൽ ഡോ.ജെയിംസ് മുല്ലശ്ശേരി, ജി.ഗോപകുമാർ, ജെയ്‌സൺ ജോസഫ്, ജോറോയ് പൊന്നാറ്റിൽ, ബിനു ചെങ്ങളം, ടോമി പുളിമാൻതുണ്ടം, എൻ.പി തോമസ്, ബാബു പറമ്പിടത്തുമലയിൽ, അജാസ് വടക്കേടം, ബി. രാജീവ്, ജോയ്‌സ് മൂലേക്കരി, ഡോ.അനിൽകുമാർ, ജൂബി ഐയ്ക്കരകുഴി, ബിജു വലിയമല, വി.എം മാത്യു, കെ.എൽ തോമസ്, മോളി ദേവസ്യാ, സന്ധ്യ ജി.കുറുപ്പ്, ഇമാൻ മിർഷാദ്, ജെയിംസ് തലയണക്കുഴി, രാജു കളരിക്കൻ, ജോർജ് ജോൺ, മൈക്കിൾ ജയിംസ്, സോബിൻ തെക്കേടം, കെ.പി ദേവസ്യ, പി.വി മൈക്കിൾ, തോമസ് പുതുശ്ശേരി, സാബു പീടിയേക്കൽ, സിനു ജോൺ തുടങ്ങിയവർ പങ്കെടുത്തു.