കൊഴുവനാൽ: പഞ്ചായത്തിൽ മരിയസദനത്തിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ മുഖ്യാതിഥിയായിരുന്നു. ഷിബു തെക്കേമറ്റം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജെസ്സി ജോർജ്, ജോസി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി., മെമ്പർമാരായ നിമ്മി ട്വിങ്കിൾ രാജ്, സ്മിത വിനോദ്, ആനി കുര്യൻ, ഗോപി കെ.ആർ, പി.സി ജോസഫ്, മെർലി ജെയിംസ് എന്നിവരും സി.ഡി.എസ് അംഗങ്ങളും പങ്കെടുത്തു.

മരിയ സദനത്തിനായി ഒക്ടോബർ 10ന് അല്ലെങ്കിൽ 13 നടത്തുന്ന ധനസമാഹരണ യജ്ഞത്തിൽ കൊഴുവനാൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും വാർഡ് മെമ്പർമാരുടെയും മറ്റു ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ധനസമാഹരണം നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. കൊഴുവനാൽ പഞ്ചായത്തിൽ നിന്ന് മാത്രം 15ലധികം ആളുകൾ മരിയസദനത്തിൽ വസിക്കുന്നുണ്ടെന്നും ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് കൈത്താങ്ങ് ആകണമെന്നും യോഗം അഭിപ്രായപ്പെട്ടു.