കോട്ടയം : കേരള ഗവ.നഴ്‌സസ് അസോസിയേഷൻ കെ.ജി.എൻ.എ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് അഡ്വ.റെജി സഖറിയ ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് എം.രാജശ്രീ അദ്ധ്യക്ഷതവഹിച്ചു. വി.കെ സുരേഷ് കുമാർ, പി.ഐ ബോസ്, സക്കീർ, അനന്ത നാരായണൻ റെഡ്ഡ്യാർ, അഡ്വ.ജോസ് സിറിയക്, റിയാസ്, ഡോ.അമല പി.ജോർജ്, ഹേനാ ദേവദാസ്, ടി.കെ സഫ്തർ, പി.ഡി മിനിമോൾ എന്നിവർ പങ്കെടുത്തു.