ചങ്ങനാശേരി : എൻ.എസ്.എസ് ചങ്ങനാശേരി താലൂക്ക് യൂണിയൻ വിജയദശമി നായർ മഹാസമ്മേളനം 13 ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 ന് പതാകഉയർത്തൽ, സമ്മേളനം ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ.എം.ശശികുമാർ അദ്ധ്യക്ഷതവഹിക്കും. ട്രഷറർ അഡ്വ.എൻ.വി അയ്യപ്പൻപ്പിള്ള, വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ, കരയോഗം രജിസ്ട്രാർ വി.വി ശശിധരൻ നായർ എന്നിവർ പങ്കെടുക്കും. യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ സ്വാഗതവും, യൂണിയൻ വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ നന്ദിയും പറയും.