cctv

കോട്ടയം: കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിലും സമീപത്തെ സ്‌കൂളിലും മോഷണം. പള്ളി ഓഡിറ്റോറിയത്തോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന 20 സ്റ്റീൽ ടാപ്പുകളും, സ്‌കൂളിലെ രണ്ട് ടാപ്പുകളുമാണ് മോഷണം പോയത്. ഇന്നലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്റ്റീൽ പൈപ്പുകൾക്ക് പകരം പ്ലാസ്റ്റിക് പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത് കണ്ടെത്തി. ടാപ്പിന് സമീപത്തെ സി.സി.ടി.വി ക്യാമറയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പാന്റ്‌സും, ചുവന്ന ടീഷർട്ടും ധരിച്ച ഉയരമില്ലാത്ത കറുത്ത നിറമുള്ള യുവാവാണ് ദൃശ്യത്തിൽ. മാസ്‌ക് ധരിച്ചെത്തിയ ഇയാളുടെ കൈവശം ബാഗുമുണ്ട്. രണ്ടാഴ്ച മുമ്പ് മാങ്ങാനം പീറ്റേഴ്‌സ് മാർത്തോമ്മാ പള്ളിയിലും ടാപ്പ് മോഷണം പോയിരുന്നു. പൊലീസെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്തു.